< Back
Kerala
ഒഴിവാക്കാൻ ആഭിചാരക്രിയ; സിപിഎം നേതാവിനെതിരെ ഭാര്യയുടെ പരാതി
Kerala

ഒഴിവാക്കാൻ ആഭിചാരക്രിയ; സിപിഎം നേതാവിനെതിരെ ഭാര്യയുടെ പരാതി

Web Desk
|
3 March 2023 6:59 PM IST

ബിജെപി അനുഭാവിയായ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു

ആലപ്പുഴ: യുവ സിപിഎം നേതാവ് ഭാര്യയെ ഒഴിവാക്കാൻ ആഭിചാരക്രിയ നടത്തിയെന്ന് പാർട്ടിക്ക് പരാതി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമർദനം നേരിട്ടെന്നും പരാതിയിലുണ്ട്. കായംകുളം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമാണ് പരാതി നൽകിയത്. പരാതി നേതൃത്വം പരിശോധിക്കും

തദ്ദേശ സ്ഥാപനത്തിൽ ഔദ്യോഗിക പദവിയിലിരിക്കുന്ന നേതാവിനെതിരെയാണ് ഭാര്യയും കുടുംബവും പരാതി നൽകിയത്. ബിജെപി അനുഭാവിയായ, മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ മർദിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

തന്നെ ഒഴിവാക്കാൻ സ്ത്രീ സുഹൃത്തുമായി ചേർന്ന് ആഭിചാരക്രിയ നടത്തി. തളിവുകൾ പക്കലുണ്ടെന്നും പരാതിയിലുണ്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പാർട്ടിയിടപെട്ട് നേരത്തേ വിലക്കിയതാണ്. ഇത് വീണ്ടും തുടർന്നത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്ന് യുവതി പറയുന്നു.

ഭർത്താവുമായി ബന്ധമുള്ള സ്ത്രീ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പരാതിക്കാരിയും കുടുംബവും. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മുൻ ഭാരവാഹിയുമായിരുന്നു. സിപിഎം ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. യുവ നേതാവിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.


Related Tags :
Similar Posts