< Back
Kerala
വന്യമൃഗശല്യം വോട്ടിൽ പ്രതിഫലിക്കില്ല, മൃതദേഹവുമായുള്ള പ്രതിഷേധം പ്രാകൃതം;  മന്ത്രി എ.കെ ശശീന്ദ്രന്‍
Kerala

'വന്യമൃഗശല്യം വോട്ടിൽ പ്രതിഫലിക്കില്ല, മൃതദേഹവുമായുള്ള പ്രതിഷേധം പ്രാകൃതം'; മന്ത്രി എ.കെ ശശീന്ദ്രന്‍

Web Desk
|
2 April 2024 10:13 AM IST

വനഭേദഗതി ബില്ലിനെതിരെ ഒരു എതിർപ്പ് പോലും യു.ഡി.എഫ് എംപിമാർ നടത്തിയില്ലെന്നും മന്ത്രി മീഡിയവണിനോട്

കോഴിക്കോട് : വന്യ മൃഗ ശല്യം മലയോര മേഖലയിൽ ചർച്ചയാണെങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ.

'അതിന് പിന്നിലെ രാഷ്ട്രീയം മലയോര ജനതയ്ക്ക് മനസ്സിലാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മൃതദേഹവുമായി പ്രാകൃത രീതിയിൽ പ്രതിഷേധം നടത്തുന്നത്. ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. അവിടെയൊക്കെ മൗനം പാലിക്കുകയാണ്‌'. വനഭേദഗതി ബില്ലിനെതിരെ ഒരു എതിർപ്പ് പോലും യു.ഡി.എഫ് എംപിമാർ നടത്തിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.


Similar Posts