< Back
Kerala

Kerala
ചിന്നക്കനാലിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
|21 July 2024 6:43 PM IST
ചെമ്പകത്തൊഴുകുടി സ്വദേശി കണ്ണൻ ആണ് മരിച്ചത്
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചെമ്പകത്തൊഴുകുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക് കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വെച്ച് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ടത്തിയ നാട്ടുകാർ ആനയെ തുരത്തിയോടിച്ചതിന് ശേഷം കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.