< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
ഇടുക്കിയില്‍ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
|7 April 2024 5:38 PM IST
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു
ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ റെജി, യാത്രക്കാരനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എട്ടു മണിയോടെ പാൽ എടുക്കാൻ പോയപ്പോഴാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. കൈകാലുകൾക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും മുമ്പും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.