< Back
Kerala

Kerala
കൊല്ലത്ത് കാട്ടുപന്നി ആക്രമണം; വയോധികയുടെ വിരൽ കടിച്ചെടുത്തു
|12 Oct 2025 9:36 AM IST
കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയ്ക്ക് ഇടതു കൈയുടെ ചുണ്ടുവിരലാണ് നഷ്ടപ്പെട്ടത്
കൊല്ലം: കൊല്ലം നിലമേലിൽ കാട്ടുപന്നി വയോധികയുടെ വിരൽ കടിച്ചെടുത്തു. കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയ്ക്ക് ഇടതു കൈയുടെ ചുണ്ടുവിരലാണ് നഷ്ടപ്പെട്ടത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സാവിത്രിയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു.
സാവിത്രിയമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം.