< Back
Kerala
Kerala
കൊല്ലത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
|21 May 2025 2:58 PM IST
വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
കൊല്ലം: കൊല്ലം കടയ്ക്കലിൽ വയോധികയെ കാട്ടുപന്നി ആക്രമിച്ചു. കടയ്ക്കൽ കുമ്മിൾ സ്വദേശി ശാന്തയുടെ കൈക്ക് പരിക്ക്. വീടിനു സമീപം തുണി കഴുകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ശാന്തയെ ബന്ധുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.