< Back
Kerala
തിരുവമ്പാടിയിൽ വിദ്യാർഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
Kerala

തിരുവമ്പാടിയിൽ വിദ്യാർഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

Web Desk
|
28 May 2022 12:57 PM IST

കുട്ടിയുടെ രണ്ട് കാലുകൾക്കും കുത്തേറ്റിട്ടുണ്ട്

കോഴിക്കോട്: തിരുവമ്പാടിയിൽ വിദ്യാർഥിക്ക് കാട്ടുപന്നിയുടെ ആക്രമണം. തിരുവമ്പാടി സ്വദേശി ഷനൂപിന്റെ മകൻ അഥിനാൻ (12) ആണ് പരിക്കേറ്റത്. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയിലാണ് സംഭവം. കുട്ടിയുടെ രണ്ട് കാലുകൾക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 ഓളം സ്റ്റിച്ചുകളാണ് കുട്ടിയുടെ ഇരുകാലുകള്‍ക്കുമുള്ളത്. ഇന്ന് രാവിലെ കടയിൽ നിന്ന് സാധനങ്ങളുമായി സൈക്കിളിൽ വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്.

അതേ സമയം കുട്ടിയെ ആക്രമിച്ച പന്നിയെ വെടിവെച്ചുകൊന്നു. സംഭവസ്ഥലത്തെത്തിയ വനപാലകരാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.

Similar Posts