< Back
Kerala
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം
Kerala

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Web Desk
|
2 March 2025 11:56 AM IST

പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ് കൊല്ലപ്പെട്ടത്

കണ്ണൂര്‍: കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കണ്ണൂരിൽ കർഷകൻ കൊല്ലപ്പെട്ടു. പാനൂർ വള്ള്യായി സ്വദേശി ശ്രീധരൻ (70) ആണ് കൊല്ലപ്പെട്ടത്.

ചെണ്ടയാട്ടെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.

Similar Posts