< Back
Kerala
കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ
Kerala

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ

Web Desk
|
10 Feb 2025 5:25 PM IST

കോഴിക്കോട് വളയത്താണ് സംഭവം.

കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് വളയത്താണ് സംഭവം. ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് വളയത്ത് കിണറ്റിൽ കാട്ടുപന്നി വീണത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പന്നി കിണറ്റിൽ നിന്ന് രക്ഷപ്പെട്ടു എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവെച്ചതായി കണ്ടെത്തിയത്.wild-boar-poaching-arrest

Related Tags :
Similar Posts