< Back
Kerala

Kerala
കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
|10 Jun 2023 5:39 PM IST
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി
കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനം വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗങ്ങളും പന്നികൂട്ടത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവയെ വെടിവെക്കുകയായിരുന്നു.