< Back
Kerala
പീരുമേട്ടിൽ വിദ്യാർഥികൾക്ക്   നേരെ പാഞ്ഞടുത്ത് കാട്ടാന;   ബസ് കാത്തുനിന്ന കുട്ടികൾ  രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala

പീരുമേട്ടിൽ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Web Desk
|
14 Nov 2024 7:56 AM IST

ബസ് കാത്തുനിന്ന മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു.

ഇടുക്കി: പീരുമേട്ടില്‍ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ബസ് കാത്തുനിന്ന മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് ആന, പാഞ്ഞടുത്തത്.

വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ബഹളം വെച്ചതോടെ ആന സമീപത്തെ യൂക്കാലി തോട്ടത്തിലേക്ക് കയറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാത മുറിച്ചുകടക്കുകയായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരവധി വിദ്യാർഥികൾ റോഡിൽ ഉണ്ടായിരുന്നു. വാഹനങ്ങളും കടന്നുപോയിരുന്നു. ആന റോഡിലേക്ക് വരുന്നത് കണ്ട വിദ്യാർഥികൾ സ്കൂൾ ഗേറ്റിനുള്ളിലേക്ക് ഓടി.

ദിവസങ്ങൾക്ക് മുമ്പും കാട്ടാന ഇതിലെ ദേശീയപാത മുറിച്ചുകടന്നുപോയിരുന്നു.

Watch Video Report


Similar Posts