< Back
Kerala
കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്
Kerala

കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്

Web Desk
|
24 Feb 2025 6:59 PM IST

കുമളി മന്നാക്കുടി സ്വദേശി രാജനാണ് പരിക്കേറ്റത്

ഇടുക്കി : ഇടുക്കിയിൽ കാട്ടാന അക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. കുമളി മന്നാക്കുടി സ്വദേശി രാജനാണ് പരിക്കേറ്റത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് കാട്ടാന ആക്രമണമുണ്ടായത്.

ഇന്ന് ഉച്ചയോട് കൂടിയാണ് ആക്രമണമുണ്ടായത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ നിരീക്ഷണ പാതയിലൂടെ വനം വകുപ്പ് ഉദ്യോഗസ്ഥരോടപ്പം പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും അക്രമണമുണ്ടാകുകയും ചെയ്തത്. തുടയെല്ലിന് പൊട്ടലേറ്റു. പരിക്കേറ്റ രാജനെ ബോട്ട് മാർഗമാണ് കുമളിയിലെത്തിച്ചത്.

പരിക്ക് ഗുരുതരമായതിനാൽ കുമിളയിൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts