< Back
Kerala
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ക്വാർട്ടേഴ്സും ക്രിസ്ത്യൻ പള്ളിയും തകര്‍ത്തു
Kerala

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ക്വാർട്ടേഴ്സും ക്രിസ്ത്യൻ പള്ളിയും തകര്‍ത്തു

Web Desk
|
22 Nov 2025 12:30 PM IST

വലിയൊരു സംഘം കാട്ടാനകൾ എത്തിയാണ് ആക്രമണം നടത്തിയത്

തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ പരക്കെ കാട്ടാന ആക്രമണം. ക്വാർട്ടേഴ്സിനും, പള്ളിക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആർ കോട്ടേഴ്സ്, വെറ്റിലപ്പാറ സെൻസബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

കോട്ടേഴ്സ് പൊളിച്ച് അകത്തു കയറിയ ആന സാധനങ്ങൾ നശിപ്പിച്ചു. പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകൾ തകർത്തു.

പുറകുവശത്തെ ഗ്രിൽ തകർത്ത് അകത്തു കയറി പുറകുവശത്തുള്ള മുറികളിൽ നാശംവിതച്ചു. വലിയൊരു സംഘം കാട്ടാനകൾ എത്തിയാണ് ആക്രമണം നടത്തിയത്. 60ൽ അധികം കുടുംബങ്ങൾ നേരത്തെതന്നെ ഈ പ്രദേശം വിട്ട് പോയിട്ടുള്ളതാണ്.

Similar Posts