< Back
Kerala

Representational Image
Kerala
വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ ഒരാൾ കൊല്ലപ്പെട്ടു
|27 Nov 2025 12:13 PM IST
ജാർഖണ്ഡ് സ്വദേശി ഷാരൂ ആണ് മരിച്ചത്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാനയാക്രമണം. മലപ്പുറം നിലമ്പൂർ അകമ്പാടം മൂലേ പാടത്ത് ഒരാൾ കൊല്ലപ്പെട്ടു . ജാർഖണ്ഡ് സ്വദേശി ഷാരൂ ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. അരയാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് മരിച്ച ഷാരൂ. ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷാരൂ മരിച്ചു. ഇന്നലെ മുതൽ പ്രദേശത്ത് കാട്ടാനയുണ്ടായിരുന്നുവെന്നാണ് വിവരം.
അതിനിടെ കണ്ണൂർ ഇരിട്ടി പേരട്ട ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാന ഇറങ്ങിയത്. റോഡിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹന യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.