< Back
Kerala
wild elephant kerala
Kerala

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്

Web Desk
|
20 Jan 2025 7:46 AM IST

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. 46 കാരനായ ശിവാനന്ദൻ കാണിയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ശിവാനന്ദനെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആക്രമണം.ആന ശിവാനന്ദനെ ചുഴറ്റി സമീപത്തെ തോട്ടത്തിലേക്ക് എറിഞ്ഞു . പുലർച്ചെ റബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




Similar Posts