< Back
Kerala

Kerala
വിതുരയില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
|28 Sept 2022 9:13 PM IST
രാത്രി ഏഴ് മണിയോടെയാണ് സംഭവം.
തിരുവനന്തപുരം; വിതുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവർക്കാണ് പരിക്ക്.
ബോണക്കാട് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇന്ന് തന്നെ സംസ്ഥാനത്ത് രണ്ടാമത്തെ കാട്ടാന ആക്രമണം ആണിത്.
നേരത്തെ, അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ, സെൽവൻ, പഴനി സ്വാമി, പണലി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു. പരിക്കേറ്റ ഇവർ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.