Kerala

Kerala
വീണ്ടും 'പടയപ്പ'; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്ത് കാട്ടാന
|7 March 2023 10:08 AM IST
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്
ഇടുക്കി: മൂന്നാറിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ 'പടയപ്പ' എന്ന കാട്ടാനയുടെ ആക്രമണം. ബസിന്റെ ഗ്ലാസ് 'പടയപ്പ' തകർത്തു. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. നേമക്കാട് വെച്ച് മുമ്പും സമാനമായ രീതിയിൽ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു. അന്ന് രാത്രിയിലായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ കുറേ ദിവസമായി ജനവാസ മേഖലയിൽ പടയപ്പ എന്ന കാട്ടാന ഇറങ്ങുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പടയപ്പയുടെ ആക്രമണത്തിൽ ഭയന്നിരിക്കുകയാണ് ജനങ്ങൾ. ചില്ല് തകർന്നതിനെ തുടർന്ന് ബസ് തിരിച്ച് മൂന്നാറിലേക്ക് തന്നെ തിരിച്ചു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


