Kerala
wild elephant attack ,Pooyamkutty,latest malayalam news,കാട്ടാനയാക്രമണം,പൂയംക്കുട്ടി
Kerala

പൂയംകുട്ടിയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്

Web Desk
|
11 Jan 2024 4:49 PM IST

ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം

കോതമംഗലം: എറണാകുളം കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പരിക്കേറ്റ പൂയംകുട്ടി സ്വദേശി ബെന്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ടാപ്പിങ്ങിനായി സ്കൂട്ടറില്‍ പോകവെയായിരുന്നു ആക്രമണം ഉണ്ടായത്. ടാപ്പിങ്ങിനായി സ്കൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്.

റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒരാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പേടിച്ച് ഓടിയെങ്കിലും തുമ്പിക്കൈകൊണ്ട് അടിയേറ്റു. അടികൊണ്ട് ബെന്നി നിലത്തുവീണു. പരിക്കേറ്റ ബെന്നിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെന്നിയുടെ സ്കൂട്ടറും ആന തകര്‍ത്തിട്ടുണ്ട്.


Similar Posts