< Back
Kerala
കാട്ടാന വീണ്ടും മനുഷ്യജീവനെടുത്തു; വയനാട്ടില്‍ പ്രതിഷേധം കനക്കുന്നു,  ആനയെ മയക്കുവെടി വെച്ച് പിടികൂടി  മാറ്റണമെന്ന് നാട്ടുകാര്‍
Kerala

കാട്ടാന വീണ്ടും മനുഷ്യജീവനെടുത്തു; വയനാട്ടില്‍ പ്രതിഷേധം കനക്കുന്നു, ആനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍

Web Desk
|
25 April 2025 9:17 AM IST

ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് അറമുഖനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്

വയനാട്: എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. ഇന്നലെയാണ് പൂളക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന അറുമുഖനെ കാട്ടാന ആക്രമിച്ചത്.

ഇതേത്തുടർന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചർച്ചചെയ്യാൻ ഇന്ന് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നേക്കും.

അതേസമയം, കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.


Similar Posts