< Back
Kerala
ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയുടെ ആക്രമണം
Kerala

ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയുടെ ആക്രമണം

Web Desk
|
13 Feb 2023 6:30 AM IST

ഞായറാഴ്ച പുലർച്ചയാണ് ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമെത്തിയത്.

ഇടുക്കി: ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുക കടയിൽ കയറിയ കാട്ടാന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിന് ഉപയോഗിച്ച ഷെഡ്ഡും കാട്ടാന തകർത്തു.

ഞായറാഴ്ച പുലർച്ചയാണ് ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമെത്തിയത്. കൂട്ടത്തിലൊരാന പുണ്യവേലിന്റെ പലചരക്കുകടയുടെ വാതിൽ തകർത്ത് ഭക്ഷ്യവസ്തുക്കൾ അകത്താക്കി. കടയ്ക്ക് നാശനഷ്ടവുമുണ്ടാക്കി. ആനയുടെ ആക്രമണം പതിവാണെന്നും പേടിച്ചാണ് ജീവിക്കുന്നതെന്നും കടയുടമ പുണ്യവേൽ പറഞ്ഞു.

സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഷെഡ്ഡാണ് അരിക്കൊമ്പൻ തകർത്തത്. ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും ഏലച്ചെടികളും അരിക്കൊമ്പൻ നശിപ്പിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ കാട്ടാന ശല്യത്തിന് ശ്യാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Similar Posts