< Back
Kerala

Kerala
തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
|12 March 2026 11:54 AM IST
കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
തൃശൂര്‍: ചിമ്മിനി ഉൾക്കാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.