< Back
Kerala

Kerala
പൊൻമുടിയിലും നേര്യമംഗലത്തും കാട്ടാനയിറങ്ങി
|27 Oct 2023 3:52 PM IST
പൊന്മുടിയിൽ ആനയുടെ ആക്രമണത്തിൽ നിന്ന് വിതുര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം/ ഇടുക്കി: തിരുവനന്തപുരം പൊന്മുടിയിലും ഇടുക്കി നേര്യമംഗലത്തും കാട്ടാനയിറങ്ങി. പെന്മുടി ഏഴാം വളവിന് സമീപവും നേര്യമംഗലത്ത് കൊച്ചി -ധനുഷ് കോടി ദേശീയപാതയിലുമാണ് കാട്ടാനയിറങ്ങിയത്. നേര്യമംഗലം വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടാനക്കൂട്ടം തന്നെ ഇറങ്ങുകയായിരുന്നു.
പൊന്മുടിയിൽ ആനയുടെ ആക്രമണത്തിൽ നിന്ന് വിതുര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന.
wild elephant came down in Ponmudi and Neryamangalam