< Back
Kerala
തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു
Kerala

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു

Web Desk
|
23 Aug 2022 11:43 AM IST

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയുടെ ജഡം പുറത്തെത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

തൃശൂർ: സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞ നിലയിൽ. തൃശൂർ കൊടകര വെള്ളിക്കുളങ്ങരയിലാണ് സംഭവം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന സ്വകാര്യ സ്ഥലത്തെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ രാത്രി പ്രദേശത്തേക്കിറങ്ങിയ ആന സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

തുമ്പിക്കൈ അടക്കം സെപ്റ്റിക് ടാങ്കിലേക്ക് വീണ നിലയിലാണ് ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയുടെ ജഡം പുറത്തെത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

Similar Posts