< Back
Kerala
നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റിന് സമീപം കാട്ടനയിറങ്ങി; ഗതാഗതം തടസപ്പെട്ടു
Kerala

നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റിന് സമീപം കാട്ടനയിറങ്ങി; ഗതാഗതം തടസപ്പെട്ടു

Web Desk
|
21 May 2022 12:54 PM IST

ഇന്നു പുലർച്ചെയാണ് നെല്ലിയാമ്പതി ലില്ലിഎസ്റ്റേറ്റിന് സമീപത്ത് ഒറ്റയാൻ ഇറങ്ങിയത്

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റിന് സമീപം കാട്ടനയിറങ്ങി. ആന റോഡിൽ തന്നെ തുടർന്നതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെയാണ് നെല്ലിയാമ്പതി ലില്ലിഎസ്റ്റേറ്റിന് സമീപത്ത് ഒറ്റയാൻ ഇറങ്ങിയത്.

റോഡിന് സമീപത്തെ മരത്തിൽ നിന്ന് ആന ഇല പറിച്ച് കഴിക്കാൻ തുടങ്ങിയതോടെ ഗതാഗതം ഏറെനേരം തടസപ്പെട്ടു. വിനോദസഞ്ചാരികളാണ് ആനയുടെ ദൃശ്യങ്ങൾ പകർത്തിയത്. ജനവാസ മേഖലയിൽ സ്ഥിരമായി ആനയിറങ്ങുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. റോഡിലിറങ്ങിയ ആന മണിക്കൂറുകൾക്ക് ശേഷമാണ് കാട് കയറിയത്.



Similar Posts