< Back
Kerala

Kerala
ഇടുക്കി കാന്തല്ലൂരിൽ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞ നിലയിൽ
|28 Sept 2024 9:22 PM IST
കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനയാക്രമണത്തിൽ പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇടക്കടവ് പുതുവെട്ടിൽ സ്വകാര്യ ഭൂമിയിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല.
കാന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന ആനയാണിതെന്നും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനയാക്രമണത്തിൽ പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിനൊടുവിൽ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ദൗത്യവും വനംവകുപ്പ് തുടങ്ങിയിരുന്നു.