< Back
Kerala
PT 7

പി.ടി സെവന്‍

Kerala

ധോണിയില്‍ വീണ്ടും പി.ടി സെവന്‍; മയക്കുവെടി വയ്ക്കുന്നത് വൈകും

Web Desk
|
14 Jan 2023 6:25 AM IST

കഴിഞ്ഞ ദിവസങ്ങളിൽ പി.ടി സെവനൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകൾ ഇന്നലെ രാത്രിയിൽ എത്തിയിട്ടില്ല

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപത്തായാണ് പി.ടി സെവൻ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പി.ടി സെവനൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകൾ ഇന്നലെ രാത്രിയിൽ എത്തിയിട്ടില്ല. ഡോക്ടർ അരുൺ സക്കറിയ വയനാട്ടിൽ നിന്നും എത്തിയിൽ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാൻ കഴിയൂ.

ബുധനാഴ്ചയാണ് പി.ടി സെവനെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്. വി.കെ ശ്രീകണ്ഠൻ എം.പി ധോണിയിലെത്തി നാട്ടുകാരുടെ പരാതികൾ കേട്ടിരുന്നു.

അതേസമയം വയനാട് പുതുശേരിയിൽ കർഷകന്‍റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ തുടരുന്നു. രണ്ട് ദിവസം കടുവക്കയി നടത്തിയ തെരച്ചിലും പരാജയപ്പെട്ടിരുന്നു. അതിനിടെ, കടുവയുടെ ആകമണത്തിൽ മരിച്ച സാലു എന്ന തോമസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പുതുശ്ശേരി സെൻ്റ് തോമസ് ദേവാലയത്തിൽ പന്ത്രണ്ടരയോടെയാണ് സംസ്കാര ചടങ്ങുകൾ.



Similar Posts