< Back
Kerala
തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ ഭീതി പരത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തി
Kerala

തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ ഭീതി പരത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തി

Web Desk
|
24 Aug 2022 3:40 PM IST

4 കുട്ടിയാനകളും 5 കൊമ്പനാനകളും ഉൾപ്പടെ 24 ആനകളാണ് റബ്ബർ എസ്റ്റേറ്റിലേക്ക് വന്നത്

തൃശൂർ: പാലപ്പള്ളി റബ്ബർ എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങി. ഇന്ന് പുലർച്ചെ മുതൽ ഇവിടെ നിലയുറപ്പിച്ച ആനകളെ ഉച്ചയോടെയാണ് വന പാലകർക്ക് വനത്തിലേക്ക് കയറ്റാൻ സാധിച്ചത്. നേരത്തെ കാട്ടാനകളുടെ ആക്രമണമുണ്ടായ പ്രദേശമായതിനാൽ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ വലിയ ആശങ്കയിലായിരുന്നു.

4 കുട്ടിയാനകളും 5 കൊമ്പനാനകളും ഉൾപ്പടെ 24 ആനകളാണ് റബ്ബർ എസ്റ്റേറ്റിലേക്ക് വന്നത്. പാലപിള്ളിയിലെ പുതുക്കാട് എസ്റ്റേറ്റിൽ 89 ആം സെക്ടറിൽ മേഞ്ഞു നടന്നിരുന്ന ഇവയെ തൊഴിലാളികൾ ആണ് ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചപ്പോൾ വന പാലകർ എത്തി. അഞ്ചര മണിക്കൂറോളം തോട്ടത്തിൽ നിന്ന ആനകളെ ഒടുവിൽ വനപാലകർ കാട്ടിലേക്ക് കയറ്റി വിട്ടു. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടതോടെ വലിയ ആശങ്കയിലാണ് പാലപ്പിള്ളി മേഖലയിലെ ജനങ്ങൾ.

Similar Posts