< Back
Kerala
മണിക്കൂറുകൾ നീണ്ട പ്രയത്നം; കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു
Kerala

മണിക്കൂറുകൾ നീണ്ട പ്രയത്നം; കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു

Web Desk
|
31 Aug 2025 4:16 PM IST

കാട് കയറിയ ആന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്

എറണാകുളം: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കരക്ക് കയറിയ ആനയെ ഉൾവനത്തിലേക്ക് തുരത്തി. വടക്കും ഭാഗം സ്വദേശി വർഗീസിന്റെ കിണറ്റിലാണ് ആന വിണത്. വന്യജീവി ശല്യം തടയണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധം കലക്ടർ ഇടപെട്ടാണ് അവസാനിപ്പിച്ചത്.

പുലർച്ചെ ആറ് മണിയോടെ കാട്ടാന കിണറ്റിലകപ്പെട്ടതറിഞ്ഞതോടെ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധമിരമ്പി. പിന്നാലെ വനം വകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആദ്യഘട്ട നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ വീട്ടുടമക്ക് നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ പറഞ്ഞു.

ഡിഎഫ്ഒയുടെ വാക്ക് വിശ്വാസത്തിലെടുക്കാനാകില്ലെന്ന ആൻ്റണി ജോൺ എംഎൽഎയുടെ നിലപാടിന് പിന്നാലെ കളക്ടർ സ്ഥലത്തെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ച് കിണറിടിച്ച് ആനയെ രക്ഷപ്പെടുത്തി. കാട് കയറിയ ആന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്.

Similar Posts