< Back
Kerala

Kerala
അതിരപ്പള്ളിയിൽ മറഞ്ഞിരുന്ന കാട്ടാന ബസിന് നേരെ പാഞ്ഞടുത്തു; റോഡ് തടസപ്പെടുത്തിയത് 15 മിനിറ്റോളം
|10 March 2024 7:18 PM IST
കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ബസ് വേഗത്തിൽ മുന്നോട്ട് എടുത്തതിനാൽ അപകടം ഒഴിവായി
തൃശൂര്‍: അതിരപ്പള്ളിയിൽ സ്വകാര്യ ബസിന് നേരേ കാട്ടാന പാഞ്ഞടുത്തു. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ബസ് വേഗത്തിൽ മുന്നോട്ട് എടുത്തതിനാൽ അപകടം ഒഴിവായി. 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനപാലകർ പിന്നീട് തുരത്തുകയായിരുന്നു.
Watch Video Report