< Back
Kerala

Kerala
മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും; ജില്ലാ കലക്ടർ
|2 Feb 2024 12:00 PM IST
ആന ഇറങ്ങിയത് കര്‍ണാടക വനമേഖലയില്‍ നിന്ന്
വയനാട്: മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കു വെടിച്ച് പിടികൂടുമെന്ന് വയനാട് ജില്ലാ കലക്ടർ രേണു രാജ്. ആനയെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിൻ്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു.
അതേസമയം, കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണ്. കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട 'തണ്ണീർ' എന്ന ആനയാണ് മാനന്തവാടിയിലെത്തിയത്.