< Back
Kerala

Kerala
അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം എസ്റ്റേറ്റ് ഓഫിസറുടെ ക്വാര്‍ട്ടേഴ്സ് തകർത്തു
|5 March 2024 11:25 AM IST
സംഭവസമയത്ത് വെൽഫെയർ ഓഫിസർ അവധിയിലായിരുന്നു
തൃശൂര്‍/കൊച്ചി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. മൂന്നാം ബ്ലോക്കിലാണ് ആക്രമണം നടന്നത്. കോർപറേഷന്റെ അതിരപ്പിള്ളി എസ്റ്റേറ്റ് വെൽഫെയർ ഓഫീസർ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കാട്ടാന തകർത്തു.
ഇന്നലെ രാത്രിയോടെയാണ് എസ്റ്റേറ്റില്‍ കാട്ടാനകൂട്ടം ഇറങ്ങിയത്. ക്വാര്‍ട്ടേഴ്സിന്‍റെ വാതില്‍ തകർത്ത് ആനകള്‍ അകത്തുകയറുകയായിരുന്നു. വെൽഫെയർ ഓഫിസർ അവധിയിലായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
Summary: Wild elephants destroy estate officer's quarters in Athirappilly, Thrissur