< Back
Kerala

Kerala
അതിരപ്പിള്ളിയിൽ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം
|3 Oct 2025 11:07 AM IST
കേടായതിനെ തുടർന്നാണ് കാര്‍ നിർത്തിയിട്ടത്
തൃശൂർ:അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം വാഹനം തകർത്തു. കേടായതിനെ തുടർന്ന് നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. വാഹനം കേടായതിനെ തുടർന്ന് അങ്കമാലി സ്വദേശികളായ കാർ യാത്രികർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചിരുന്നു.
പിന്നീട് രാത്രിയോടെ കാർ തകരാർ പരിഹരിച്ചു കൊണ്ടുപോകുന്നതിന് വേണ്ടി എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടെത്തിയത്.കാര്‍ പൂര്‍ണമായും കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.