< Back
Kerala
തൽക്കാലം ആരുടെ വാതിലിലും പോയി മുട്ടാൻ നിൽക്കുന്നില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കും; പി.വി അന്‍വര്‍
Kerala

'തൽക്കാലം ആരുടെ വാതിലിലും പോയി മുട്ടാൻ നിൽക്കുന്നില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കും'; പി.വി അന്‍വര്‍

Web Desk
|
30 Jun 2025 12:11 PM IST

എൽഡിഎഫുമായും യുഡിഎഫുമായും സഹകരിക്കുമെന്നും അന്‍വര്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. 'ആരെ വാതിലും തല്‍ക്കാലം പോയി മുട്ടാനോ,തുറക്കുന്നുണ്ടോ എന്ന് ചോദിക്കാനോ നില്‍ക്കുന്നില്ല. സമദൂരം പാലിക്കും. മൊത്തത്തില്‍ അടവുനയമാണ്'..അന്‍വര്‍ പറഞ്ഞു.

'തിരിച്ചും മറിച്ചും അടവുണ്ടാകും. ജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്ന ആരുമായും ഇടപെടും.രണ്ടുവാര്‍ഡില്‍ യുഡിഎഫ് പിന്തുണ നല്‍കിയാല്‍ അവര്‍ക്കും,സിപിഎം പിന്തുണ നല്‍കിയാല്‍ അവര്‍ക്കും പിന്തുണ നല്‍കും. പിണറായിസവും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായും ഒരു ബന്ധവുമില്ല'.എൽ ഡി എഫുമായും യുഡിഎഫുമായും സഹകരിക്കുമെന്നും അൻവർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമാകാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും പി.വി അൻവർ പറഞ്ഞു.


Similar Posts