< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

എ.വി ഗോപിനാഥ് Photo| MediaOne

Kerala

'തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും'; എ.വി ഗോപിനാഥ്

Web Desk
|
7 Nov 2025 12:04 PM IST

ഇതുവരെ കോൺഗ്രസ് മാത്രം ഭരിച്ച പെരിങ്ങോട്ടുകുർശ്ശിയിൽ ഇത്തവണ ഭരണം മാറും

പാലക്കാട്: കോൺഗ്രസ് വിമതനായ എ.വി ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ജനാധിപത്യ മുന്നണി പെരിങ്ങോട്ടുകുറുശ്ശിയിൽ സഹകരിച്ച് മത്സരിക്കും . ചരിത്രത്തിൽ ആദ്യമായി ഇത്തവണ കോൺഗ്രസ് അല്ലാത്ത ഭരണ സമിതി വരുമെന്ന് ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു. ഗോപിനാഥിന്‍റെ നീക്കം കോൺഗ്രസിനെ ബാധിക്കില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.

മുൻ ഡിസിസി പ്രസിഡൻ്റും എംഎൽഎയും 25 വർഷം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റുമായ ഗോപിനാഥ് കോൺഗ്രസിൽ നിന്നും പോയതിന് ശേഷം ഉള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. തൻ്റെ ശക്തി തെളിയിക്കനായി സ്വതന്ത്ര ജനാധിപത്യ മുന്നണി എന്ന പേരിൽ മത്സരിക്കാനാണ് തീരുമാനം . സിപിഎമ്മുമായി സഹകരിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയാണ് ലക്ഷ്യം.

സിപിഎമ്മുമായി സഹകരിച്ച് മത്സരിക്കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. മുസ്‌ലിം ലീഗിലെ ഒരു വിഭാഗവും ഗോപിനാഥിനെപ്പo നിൽക്കണമെന്ന് അഭിപ്രായം ഉള്ളവരാണ്. ഇതുവരെ മറ്റൊരു പാർട്ടിയും അധികാരത്തിൽ എത്തിയിട്ടില്ലാത്ത പെരിങ്ങോട്ടുകുർശ്ശി വിമതനിലൂടെ നഷ്ടപ്പെടുന്നത് കോൺഗ്രസിന് ക്ഷീണം ചെയ്യും . കോൺഗ്രസ് വീണ്ടും വിജയിച്ചാൽ അത് ഗോപിനാഥിനെയും ബാധിക്കും.

.


Similar Posts