< Back
Kerala
അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന്   പിന്നീട് തിരുമാനിക്കും; എം.വി ഗോവിന്ദൻ
Kerala

അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന് പിന്നീട് തിരുമാനിക്കും; എം.വി ഗോവിന്ദൻ

Web Desk
|
2 Feb 2026 9:49 AM IST

ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കും

കോഴിക്കോട്: അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന് പിന്നീട് തിരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫ് സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കും. എൽഡിഎഫിന്‍റെ വർഗീയതക്കെതിരായ നയങ്ങൾ ന്യൂനപക്ഷങ്ങള ബോധ്യപ്പെടുത്തും. ഭരണവിരുദ്ധ വികാരമില്ലെന്ന എസ്‍ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. സത്യം ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. എസ്‍ഡിപിഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായിമായും സഖ്യമുള്ളത് യുഡിഎഫിനാണ്. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

''ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു തര്‍ക്കവുമില്ല. അതാണ് ഇന്നലെ മഞ്ചേശ്വരത്തും കാസര്‍കോടും കണ്ടത്. വര്‍ഗീയതക്കെതിരായി ഏറ്റവും ശക്തമായി നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് സിപിഎമ്മും ഇടതുപക്ഷവും. കുഞ്ഞികൃഷ്ണന്‍റെ കാര്യമൊക്കെ അടഞ്ഞ അധ്യായമാണ്'' ഗോവിന്ദൻ പറഞ്ഞു.



Related Tags :
Similar Posts