< Back
Kerala
മനപ്പായസമുണ്ണുന്നവരെ ഇപ്പോള്‍ വിഷമിപ്പിക്കേണ്ട, നമുക്ക് മൂന്നാം തീയതി കാണാം തുടര്‍ഭരണം സംബന്ധിച്ച ചോദ്യത്തിന് പിണറായി
Kerala

'മനപ്പായസമുണ്ണുന്നവരെ ഇപ്പോള്‍ വിഷമിപ്പിക്കേണ്ട, നമുക്ക് മൂന്നാം തീയതി കാണാം' തുടര്‍ഭരണം സംബന്ധിച്ച ചോദ്യത്തിന് പിണറായി

Web Desk
|
28 April 2021 6:49 PM IST

മൂന്ന് ദിവസം കഴിഞ്ഞാല്‍ വോട്ടെണ്ണലാണ് ഈ ഘട്ടത്തിലും തുടര്‍ഭരണ പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വീണ്ടും ഇടതുപക്ഷം ഭരണത്തിലെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജന്‍. കോവിഡ് കണക്കുകള്‍ പങ്കുവെക്കാന്‍ മുഖ്യമന്ത്രി വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനെപ്പറ്റി പറഞ്ഞ് മനപ്പായസം ഉണ്ണുന്നവരെ ഇപ്പോഴേ വിഷമത്തിലാക്കണ്ടല്ലോ, നമുക്ക് നല്ല നിലയില്‍ തന്നെ മൂന്നാം തീയതി കാണാം. പിണറായി പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാല്‍ വോട്ടെണ്ണലാണ് ഈ ഘട്ടത്തിലും തുടര്‍ഭരണ പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം വാക്‌സിൻ വാങ്ങാനുള്ള പണം സമയമാകുമ്പോൾ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ 483 കോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ഇതൊക്കെ സാധാരണ നിലക്ക് ഗവൺമെന്റ് ചെയ്യേണ്ട കാര്യങ്ങളാണ്, അത് ഗവൺമെന്റ് ചെയ്യും. അതൊക്കെ പണം എവിടെന്ന് ചോദിച്ചാൽ, ആ സമയത്ത് പണം വരും. അതു തന്നെയാണ് അതിനുള്ള മറുപടി' - മുഖ്യമന്ത്രി പറഞ്ഞു

Similar Posts