< Back
Kerala

Kerala
പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തുടരും : ജി സുധാകരൻ
|8 Nov 2021 2:49 PM IST
പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുമെന്ന് മുൻ മന്ത്രി ജി സുധാകരൻ .ശക്തമായ സാന്നിധ്യമായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും ആവശ്യപ്പെട്ടു.അന്വേഷണ കമ്മീഷൻ പറഞ്ഞ കാര്യങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്. അതിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നനും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിൽ സംഘടനാപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ സമ്മേളനകാലമാണ്. അത്കൊണ്ട് തന്നെ സമ്മേളനങ്ങളിൽ സജീവമായി തന്നെ പങ്കെടുക്കും. നടപടി നേരിട്ടെങ്കിലും സുധാകരൻ ആലപ്പുഴ ജില്ലാ ഓഫീസിലെത്തി പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ ഏറെ ജനകീയനായ നേതാവായ അദ്ദേഹം പാർട്ടിയിൽ കൂടുതൽ സജീമാകുന്നതോടെ തന്റെ ജനകീയാടിത്തറ കൂടുതൽ വിപുലപ്പെടുത്താനും ഉദ്ദേശിക്കുന്നു.