< Back
Kerala
പാലക്കാട് കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് വി.ടി. ബല്‍റാം വരുമോ? ചര്‍ച്ചകള്‍ സജീവം
Kerala

പാലക്കാട് കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് വി.ടി. ബല്‍റാം വരുമോ? ചര്‍ച്ചകള്‍ സജീവം

Web Desk
|
19 Aug 2021 6:34 AM IST

ചര്‍ച്ചകളില്‍ യുവാക്കളിൽ നല്ലൊരു വിഭാഗം വി.ടി. ബല്‍റാമിനെ പിന്തുണയ്ക്കുന്നുണ്ട്

പാലക്കാട് ഡി.സി.സി പ്രസിഡന്റിനായുള്ള ചർച്ചകൾ സജീവമായി തുടരുന്നു. എ.വി. ഗോപിനാഥിന്റെയും, വി.ടി ബൽറാമിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

വി.കെ ശ്രീകണ്ഠൻ എംപി രാജിവെച്ച ഒഴിവിലേക്ക് ആര് ഡി.സി.സി പ്രസിഡന്റായി വരണമെന്നത് സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ സജീവമായി തുടരുകയാണ്. നേരത്തെ വിമത സ്വരം ഉയർത്തിയ എ.വി ഗോപിനാഥിന്റെ പേരാണ് ചർച്ചകളിൽ പ്രധാനമായും ഉയരുന്നത്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പിന്തുണയും എ.വി. ഗോപിനാഥിനുണ്ട്. എന്നാൽ പാർട്ടിയെ പരസ്യമായി വിമർശിച്ചയാളെ പസിഡന്റാക്കരുതെന്ന് ഒരു വിഭാഗം വാദിക്കുന്നു. യുവാക്കളിൽ നല്ലൊരു വിഭാഗം മുൻ തൃത്താല എം.എൽ.എയായിരുന്ന വി.ടി. ബൽറാമിന്റെ പേര് ഉയർത്തി കാട്ടുന്നുണ്ട്. എ.തങ്കപ്പന്റെ പേരും ചില നേതാക്കൾ ഉയർത്തികാട്ടുന്നു. ചർച്ചകൾ പൂർത്തിയാക്കി ഉടൻ തന്നെ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപെടുന്നത്.

കേരളത്തിലെ എല്ലാ ഡി.സി.സികളുടെയും പുനഃസംഘടനയില്‍ കെപിസിസിയിലും എഐസിസിയിലും ചര്‍ച്ച തുടരുകയാണ്.

Similar Posts