< Back
Kerala

Kerala
അമ്മയുടെ കണ്ണീരിനൊപ്പം; അനുപമയുടെ പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വീണ ജോര്‍ജ്
|22 Oct 2021 12:31 PM IST
രണ്ടു ദിവസം മുന്‍പാണ് വിഷയം ശ്രദ്ധയില്‍ പെട്ടത്
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയുടെ പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ പരാതികളും അന്വേഷിക്കും . അമ്മയുടെ കണ്ണീരിനൊപ്പമാണ് സർക്കാരെന്നും വീണ പറഞ്ഞു.
രണ്ടു ദിവസം മുന്‍പാണ് വിഷയം ശ്രദ്ധയില്‍ പെട്ടത്. അമ്മക്ക് കുഞ്ഞിനെ ലഭിക്കുകയെന്നത് അവകാശമാണ് അതു സംബന്ധിച്ച് അന്വേഷണം നടത്തും. ശിശുവിനെ കൈമാറുന്ന കാര്യത്തിൽ ശരിയായ നടപടി ക്രമങ്ങൾ ഉണ്ടായിട്ടില്ല. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആര്‍.ടി.ഐ പ്രകാരം തേടുന്ന വിവരങ്ങൾക്ക് മറുപടി കൊടുക്കേണ്ടതാണെന്നും വീണ ജോര്‍ജ് പറഞ്ഞു.