< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം,നല്ല സ്ഥാനാർഥികളെ നിര്‍ത്തണം: പി.വി അൻവർ
Kerala

'തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം,നല്ല സ്ഥാനാർഥികളെ നിര്‍ത്തണം': പി.വി അൻവർ

Web Desk
|
10 Nov 2025 1:42 PM IST

യുഡിഎഫിന്റെ അകത്തുള്ളവർ യുഡിഎഫിനെ പരാജയപ്പെടുത്താതിരുന്നാൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അന്‍വര്‍

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒപ്പം നിൽക്കുമെന്ന് പി.വി അൻവർ. 'നല്ല സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞാൽ നിലമ്പൂർ, ഏറനാട്,വണ്ടൂർ,മഞ്ചേരി, മലപ്പുറം പൂർണമായും എൽഡിഎഫ് മുക്തമാകും. യുഡിഎഫിന്റെ അകത്തുള്ളവർ യുഡിഎഫിനെ പരാജയപ്പെടുത്താതിരുന്നാൽ വലിയ മുന്നേറ്റം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജപ്പെടുത്താന്‍ എല്‍ഡിഎഫിന് സാധിക്കില്ല'.യുഡിഎഫിനായി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ മീഡിയവണിനോട്‌ പറഞ്ഞു.

'ജനം സര്‍ക്കാറിന് എതിരാണ്.പ്രത്യേകിച്ച് ഹൈന്ദവ സമൂഹം.അമ്പലക്കൊള്ളക്കെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കും. ശബരിമല മാത്രമല്ല,ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒട്ടുമിക്ക അമ്പലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസകൊള്ളക്കെതിരെ വലിയ പ്രതികരണം ഉണ്ടാകും'. പി.വി അന്‍വര്‍ പറഞ്ഞു.


Similar Posts