< Back
Kerala

Kerala
ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിന്റെയും വിലക്ക് നീക്കി
|29 Aug 2023 9:31 AM IST
ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്ന് താരങ്ങളെ വിലക്കിയത്.
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മാപ്പപേക്ഷ നൽകി. ഭാവിയിൽ പ്രശ്‌നങ്ങളില്ലാതെ നോക്കാമെന്ന 'അമ്മ' സംഘടനയുടെ ഉറപ്പിലാണ് ഷെയ്‌നിന്റെ വിലക്ക് നീക്കിയത്.
ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്ന് താരങ്ങളെ വിലക്കിയത്. സെറ്റിൽ താരങ്ങളുടേത് മോശം പെരുമാറ്റമാണെന്നും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞിരുന്നു. നിലവിൽ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇരുവർക്കും പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ അന്ന് പറഞ്ഞത്.