< Back
Kerala

Kerala
തലസ്ഥാനത്ത് യുവതിയെ തട്ടികൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു: പ്രതി പിടിയില്‍
|25 Jun 2023 7:54 PM IST
റസ്റ്റോറന്‍റിലെത്തിയ യുവതിയെ പ്രതിയായ കിരണ്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം പൊലീസാണ് കിരണിനെ അറസ്റ്റു ചെയ്തത്. റസ്റ്റോറന്‍റിലെത്തിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഗ്രോ ബസാര്‍ ഗോഡൌണില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. യുവതിയെ അതിക്രൂരമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രക്ഷപ്പെട്ട യുവതി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.