< Back
Kerala

Kerala
വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം രൂപ തട്ടി; യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ
|11 Jan 2025 12:24 AM IST
നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്
കോട്ടയം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം രൂപ തട്ടിയതിൽ കോട്ടയം വൈക്കത്ത് യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്. നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2023 ഏപ്രിൽ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്. വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ വൈദികനെയാണ് തട്ടിപ്പിനിരയാക്കിയത്. സ്ഥാപനത്തിലെ അധ്യാപക പരസ്യം കണ്ട് അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
വാർത്ത കാണാം-