< Back
Kerala

Kerala
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
|23 Sept 2022 3:32 PM IST
ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം വർക്കലയിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. രഘുനാഥപുരം സ്വദേശി സതി(34) യ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കരമനയാറ്റിൽ മറ്റൊരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. ഉച്ചയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. കരയ്‌ക്കെടുത്ത മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.