< Back
Kerala
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ സ്ത്രീക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
Kerala

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ സ്ത്രീക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

Web Desk
|
30 March 2023 10:41 PM IST

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം: പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് മുമ്പിൽ സ്ത്രീക്ക് നേരെ അതിക്രമം. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽനിന്ന് ആഹാരം കഴിച്ച് തിരിച്ചിറങ്ങവേയാണ് സ്ത്രീ ആക്രമണം നേരിടേണ്ടിവന്നത്. കടയ്ക്കകത്തേക്ക് കയറിപ്പോയ ആളാണ് അപമാനിച്ചത്. സംഭവത്തിൽ കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോൻ പിടിയിലായി. ഇയാൾ സ്ത്രീയെ മനഃപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. അതിക്രമം ചോദ്യം ചെയ്തതിന് സ്ത്രീയോട് ഇയാൾ തട്ടിക്കയറുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Woman assaulted in front of Secretariat in Thiruvananthapuram; Accused in custody

Similar Posts