< Back
Kerala

Kerala
തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പൊലീസ്
|28 Oct 2022 5:23 PM IST
ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനെത്തിയ സ്ത്രീക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി.ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. എന്നാൽ തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി യുവതി കമ്മിഷണർക്ക് പരാതി നൽകാനിരിക്കേയാണ് പൊലീസിന്റെ നടപടി.