< Back
Kerala
ട്രെയിനിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; അഗളി സിഐ ഒളിവിൽ
Kerala

ട്രെയിനിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; അഗളി സിഐ ഒളിവിൽ

Web Desk
|
9 Dec 2024 10:30 AM IST

കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്

കൊച്ചി: ട്രെയിനിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിഐ ഒളിവിൽ. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീം ഒളിവിലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലരുവി എക്സ്പ്രസ്സിൽവെച്ച് സിഐ യുവതിയെ കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതോടെ താൻ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു.

എറണാകുളം ജങ്ഷനിലെത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകി. മറ്റു യാത്രക്കാർ ഹക്കീമിൻ്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

Similar Posts