< Back
Kerala

Kerala
താമരശ്ശേരിയിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി; ഗുരുതര പരിക്ക്
|14 Nov 2021 12:10 PM IST
ഈ നായക്കൾ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഉടമകൾക്ക് താക്കീത് നൽകിയിരുന്നു.
താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ നായക്കൾ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഉടമകൾക്ക് താക്കീത് നൽകിയിരുന്നു. ഇന്ന് രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കൾ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷൻ ഇത് കണ്ടെങ്കിലും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്.
Summary: Dog bitten lady in Thamarassery. Seriously injured women admitted in kozhikode medical college hospital