< Back
Kerala
കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം

Photo | MediaOne

Kerala

കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം

Web Desk
|
12 Nov 2025 2:42 PM IST

ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി

കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി. ഭർത്താവ് ജയൻ ഒളിവിലാണ്.

നാല് വർഷമായി മർദനം നേരിടുകയാണെന്ന് രമ്യ പറഞ്ഞു. തനിക്കും മൂന്ന് മക്കൾക്കും ജീവന് ഭീഷണിയുണ്ടെന്നും കൊന്ന് കെട്ടി തൂക്കാൻ വരെ ഭർത്താവ് ശ്രമിച്ചെന്നും രമ്യ പരാതിയിൽ പറഞ്ഞു.

ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നതായി രമ്യ പറയുന്നു. ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നുവെന്ന് യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്ത കാണാം:

Similar Posts