< Back
Kerala
കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തി
Kerala

കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തി

Web Desk
|
3 Sept 2021 3:11 PM IST

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍ കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.

കാണാതായ ഇടുക്കി പണിക്കന്‍കുടി സ്വദേശി സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. അയല്‍ക്കാരനായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിനോയി ഒളിവിലാണ്.

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍ കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സിന്ധുവിനെ കൊലപ്പെടുത്തിയശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ബിനോയിയെ കണ്ടെത്താന്‍ അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Related Tags :
Similar Posts